അമ്പലപ്പാറ: റിട്ട. ജോയൻറ് ഡയറക്ടർ (അനിമൽ ഹസ്ബൻഡറി) പാലക്കാട് മണപ്പുള്ളികാവ് ‘പാരിജാത’ത്തിൽ ഡോ. പി. രാമൻ കുട്ടി (79) നിര്യാതനായി. പ്രസിദ്ധ ആന ചികിത്സ വിദഗ്ധനും കെന്നൽ ക്ലബിെൻറ ദീഘകാല പ്രസിഡൻറുമായിരുന്നു. ഒറ്റപ്പാലം അമ്പലപ്പാറയിലെ പാണ്ടോംപാടം കുടുംബാംഗമാണ്. ഭാര്യ: മണ്ണാർക്കാട് തച്ചങ്ങോട് ചെറുവാനി വിജയലക്ഷ്മി (ബേബി). മകൾ: സ്വപ്ന. മരുമകൻ: രമേഷ് (ചീഫ് ജനറൽ മാനേജർ, ഒ.എൻ.ജി.സി ഡൽഹി). സഹോദരങ്ങൾ: ഡോ. പി. ഭാസ്കരൻ (കാനഡ), പത്മനാഭൻ (റിട്ട. അധ്യാപകൻ), രുഗ്മിണി, നളിനി, പരേതരായ ഡോ. പി. വാസുദേവ കുറുപ്പ്, പ്രഭാകര കുറുപ്പ്.