ചവറ: ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ചവറ സ്വദേശി മരിച്ചു. ചവറ കുളങ്ങരഭാഗം മംഗലം പറമ്പില്‍ (പൂജ നിവാസില്‍) ഗിരിജകുമാറാണ് (52) മരിച്ചത്. ഒരാഴ്ചയായി അവിടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയിലാണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം കിട്ടിയത്. ബഹ്റൈനില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്തു വരുകയായിരുന്നു. ഭാര്യ: ബീന. മകള്‍: പൂജ. നാട്ടിലേക്ക് മൃതദേഹം കൊണ്ടുവാരന്‍ കഴിയാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച ബഹ്റൈനില്‍ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.