കൊല്ലം: ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവനാട് പൂവൻപുഴ തൈക്കാവിന് സമീപം കുമ്പളത്ത് വീട്ടിൽ താജുദ്ദീനെയാണ് (51) വീടിന് സമീപമുള്ള പുരയിടത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോട്ടറി വിൽപനക്കാരനായിരുന്നു. വ്യാഴാഴ്ച പുലർച്ച അഞ്ചിനാണ് വീട്ടിൽനിന്ന് പുറത്തുപോയത്. ആറോടെ വീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തൊട്ടടുത്ത ആൾതാമസമില്ലാത്ത വീടിന് മുന്നിലുള്ള കിണറിെൻറ വലകൾ മാറിക്കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് കിണറ്റിൽ കണ്ടത്. കിണറ്റിൽ വെള്ളം കൂടുതലായതിനാൽ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്തശേഷം നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു.ഭാര്യ: മല്ലിക, മക്കൾ: മുഹമ്മദ് ഷാൻ, ആഷിക്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.