അഞ്ചാലുംമൂട്: യുവാവിനെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഷ്ടമുടി വടക്കേക്കര സജിത മൻസിലിൽ തന്‍സീറി(21)നെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഷ്ടമുടി സ്വദേശിയായ ഇയാള്‍ വിവാഹശേഷം നീരാവിലെ വാടകവീട്ടില്‍ താമസിച്ചുവരുകയായിരുന്നു. പെയിൻറിങ് തൊഴിലാളിയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കൃഷ്ണ. മാതാവ്: നസീറാബീവി. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.