താനൂർ: പാണ്ടിമുറ്റം വാടക ക്വാർേട്ടഴ്സിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയയാൾ ചികിത്സക്കിടെ മരിച്ചു. വെള്ളിയാമ്പുറം രാമൻപുറത്ത് വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ മകൻ പ്രമോദാണ് (41) വ്യാഴാഴ്ച രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഇയാൾ പാണ്ടിമുറ്റത്ത് വാടക ക്വാർേട്ടഴ്സിലാണ് താമസം. ഒരാഴ്ച മുമ്പ് സമീപത്ത് നടന്ന വാറ്റ് കച്ചവടം കെട്ടിട ഉടമയെ അറിയിച്ചതിെൻറ പ്രതികാരമായി ഒരാൾ മർദിക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നുവെന്നാണ് പ്രമോദ് പൊലീസിന് നൽകിയ മൊഴി.
സമീപത്ത് താമസിക്കുന്നവരാണ് രാത്രിയിൽ പൊള്ളലേറ്റ നിലയിൽ കിടക്കുന്ന പ്രമോദിനെ കണ്ടത്. മുറിക്കുള്ളിൽ തീ പിടിച്ച നിലയിലായിരുന്നു. തുടർന്ന് പ്രമോദിനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു.
പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പ്രമോദിെൻറ റൂം താനൂർ സി.ഐയുടെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. പ്രമോദിന് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്്.
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ട് നൽകി. മാതാവ്: പത്മാവതി അമ്മ.