പത്തനാപുരം: കുണ്ടയം സ്വദേശിയായ യുവാവ് മസ്കത്തിൽ പനി ബാധിച്ച് മരിച്ചു. പത്തനാപുരം കുണ്ടയം മുക്കംതോട് ചേനങ്കര നെല്ലിമൂട്ടിൽ ഹൗസിൽ റസാഖിെൻറ മകൻ സിദ്ധിഖ് സാൻ (36) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ച മസ്കത്തിലെ അൽ ഗോബ്രയിലാണ് മരണം. ആദ്യം കോവിഡ് പോസിറ്റിവ് ആയിരുന്ന സിദ്ദീഖ് പിന്നീട് നെഗറ്റിവ് ആയി. തുടര്‍ന്ന് വിശ്രമത്തിലായിരുന്നെങ്കിലും കഴിഞ്ഞദിവസം പനി മൂർച്ഛിക്കുകയായിരുന്നു. നാലുദിവസം മുമ്പ് കോവിഡ് വാക്സിനും സ്വീകരിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ അഞ്ചോടെ മരിച്ചു. ഭാര്യ: ആമിനാബീവി. മക്കൾ: നാസിഫ് മുഹമ്മദ്, നഹിയ നസ്റിൻ.