തിരൂരങ്ങാടി: കൊടിഞ്ഞിയിൽ ശനിയാഴ്ച മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു. 20 വർഷത്തോളമായി കൂലിപ്പണി ചെയ്തു ജീവിക്കുന്ന രാജൻ എന്നയാളാണ് മരിച്ചത്. 60 വയസ്സ് തോന്നിക്കും. 160 സെ.മീ. ഉയരം. കറുത്ത നിറം. നെറ്റിയിൽ പഴയ മുറിക്കലയുണ്ട്. വളാഞ്ചേരിയിലും തൃശൂരിലും ബന്ധുക്കളുള്ളതായി പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. ബന്ധുക്കൾ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04942460331.