ആലിപ്പറമ്പ്: തൂതപ്പുഴയിലെ ആലിപ്പറമ്പ് തൃപ്പം പുഴക്കടവിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. താഴേക്കോട് മുതിരമണ്ണ ചോലക്കത്തോട് ബഷീറിെൻറ മകൻ മൊയ്ദുൽ ഹാഷിം (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മൊയ്ദുൽ ഹാഷിമും സഹോദരൻ ഷെമീറും കൂട്ടുകാരും പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു. മൊയ്ദുൽ ഹാഷിം നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ കരക്കെത്തിച്ച് ആദ്യം തൂത ക്ലിനിക്കിലും പിന്നീട് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. മണ്ണാർക്കാട് കല്ലടി എം.ഇ.എസ് കോളജിലെ ഇസ്ലാമിക് ഹിസ്റ്ററി അവസാന വർഷ ബിരുദ വിദ്യാർഥിയാണ് മരിച്ച ഹാഷിം. ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.ടി. നൗഷാദലിയുടെ സഹോദരൻ ബഷീറിെൻറ മകനാണ്. ഷംല ആണ് മാതാവ്. സഹോദരങ്ങൾ: ഹിഷാം (യു.എ.ഇ) ഷെമീർ (വിദ്യാർഥി, ദേവകിയമ്മ ഫാർമസി കോളജ് രാമനാട്ടുകര), സെബീൽ.