അമ്പലപ്പുഴ: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായ യുവാവിെൻറ മൃതദേഹം കിട്ടി. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വട്ടത്തിൽ ജാക്സെൻറ മകൻ ജിനുവാണ് (22) മരിച്ചത്. ഞായറാഴ്ച രാവിലെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ തീരത്തുതന്നെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെയാണ് ശക്തമായ തിരയിൽപെട്ടത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ പൊന്തുവള്ളത്തിൽ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ജിനുവിനുവേണ്ടി നേവിയുടെ ഹെലികോപ്ടറും തീരദേശ പൊലീസും തിരച്ചിൽ നടത്തിയിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം പുന്നപ്ര സെൻറ് ജോസഫ് ഫൊറോന പള്ളിയിൽ സംസ്കരിച്ചു. മാതാവ്: ലില്ലി. സഹോദരങ്ങൾ: ജിനി, ജിന.