മൂന്നാർ: കെ.എസ്.ആർ.ടി.സി മൂന്നാർ ഡിപ്പോയിലെ ഡ്രൈവറെ ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തി. ലക്ഷ്മി എസ്റ്റേറ്റിലെ ന്യൂ മൂന്നാർ ഡിവിഷൻ ശങ്കരെൻറ മകൻ മാരിമുത്തുവിനെയാണ് (45) ഞായറാഴ്ച രാവിലെ പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 10 വർഷമായി മൂന്നാർ ഡിപ്പോയിലെ ഡ്രൈവറാണ്. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാൾ വീട്ടുകാരുമായി വഴക്കിട്ടിരുന്നതായും തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായും പറയുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയിൽ പോസിറ്റിവ് ആണെന്ന് പൊലീസ് അറിയിച്ചു. ഭാര്യ: രാമലക്ഷ്മി.