കല്ലമ്പലം: ദീർഘകാലം നാവായിക്കുളം ജമാഅത്ത് പ്രസിഡൻറായിരുന്ന പൊതുമരാമത്ത് വകുപ്പ് റിട്ട. അസി. എൻജിനീയർ കല്ലമ്പലം മേടയിൽ കെ. സലാഹുദ്ദീൻ (അപ്പിസാർ-72) നിര്യാതനായി. കല്ലമ്പലം, കടുവയിൽപള്ളികൾ ഉൾപ്പെടെ നിരവധി ജമാഅത്ത് സ്ഥാപനങ്ങളിൽ കൺസ്ട്രക്ഷൻ കൺസൾട്ടൻറായിരുന്നു. മുസ്ലിം അസോസിയേഷൻ അംഗമാണ്. ഭാര്യ: സാഹിദ (ഇന്ത്യൻ ബാങ്ക് മുൻ മാനേജർ). മക്കൾ: ഷിഹാന (സിംഗപ്പൂർ), നാദിയ (കനറാ ബാങ്ക്), ഖാദർ (സിവിൽ എൻജിനീയർ). മരുമക്കൾ: ജൂബി (സിംഗപ്പൂർ ), ഷിനു ( ബംഗളൂരു).