ഓച്ചിറ: മതപണ്ഡിതനും ക്ലാപ്പന വരവിള ജുമാ മസ്ജിദ് ഇമാമുമായ ക്ലാപ്പന വരവിള കുമരച്ചെനേത്ത് (പുന്നമൂട്ടിൽ) പി.എം. അബ്ദുൽ മജീദ് മൗലവി (84) കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇടവ, പുനലൂർ, തേവലക്കര, പുതുതെരുവ്, പാനൂർ, മാവെള്ളി, ഗുരുവായൂർ, കാളത്തോട്, വെള്ളാംകല്ലൂർ, നിലമേൽ ജുമാ മസ്ജിദുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഹലീമാബീവി. മക്കൾ: മുജീബ്, ലൈല. മരുമക്കൾ. ലത്തീഫ്, ഷംല.