പരപ്പനങ്ങാടി: ചാപ്പപടിയിലെ പാല വളപ്പിൽ അബ്ദുല്ല (62) കിണറ്റിൽ വീണ് മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30ന് അഞ്ചപ്പുരയിലെ ഐസ് പ്ലാൻറ് പരിസരത്തെ കിണറ്റിലാണ് വീണത്.
പരപ്പനങ്ങാടി യൂനിറ്റ് ട്രോമാകെയർ വളൻറിയർമാരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മത്സ്യത്തൊഴിലാളിയായ ഇദ്ദേഹം ഐസ് പ്ലാൻറിലും ജോലിയെടുക്കാറുണ്ട്. ഭാര്യ: ജമീല. മക്കൾ: ഹസീന, ലൈലാബി, സാദാത്ത്, നവാസ്, നിഷാബ്, നിഷീബ, നിഷാമുദ്ദീൻ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചാപ്പപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.