അടിമാലി: കെ.എസ്.ടി.എയുടെ ജില്ലയിലെ ആദ്യകാല പ്രവര്ത്തകൻ അടിമാലി അനീഷ്യ മന്‍സിലില്‍ എം.നജിമുദ്ദീന്‍ (73) നിര്യാതനായി. സി.പി.എം പൂഞ്ഞാറുകണ്ടം ബ്രാഞ്ച് അംഗമാണ്. അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ആദ്യകാല അധ്യാപകരില്‍ ഒരാളാണ്. ആയിരമേക്കര്‍ ഗവ. ജനത യു.പി സ്കൂള്‍ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. സാക്ഷരത കോഓഡിനേറ്ററായും പ്രവർത്തിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: പരേതയായ ഏലിക്കുട്ടി (റിട്ട. അധ്യാപിക). മക്കള്‍: എന്‍. ബ്രിനേഷ്, അനീഷ, ബ്രീന. മരുമക്കള്‍: ധന്യ, ദിനേഷ്, ഷൈജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.