പെരുമാതുറ: പെരുമാതുറ മാടൻവിള ജുമാ മസ്ജിദിനു സമീപം ലിസി മൻസിലിൽ എം.എം. ബഷീർ (72) നിര്യാതനായി. ചിറയിൻകീഴ് താലൂക്ക് പ്രവാസി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, പ്രവാസി സംഘം മംഗലപുരം ഏരിയ കമ്മിറ്റിയംഗം, സി.പി.എം മാടൻവിള തിട്ടയിൽ ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം അൽ ഐൻ പെരുമാതുറ കൂട്ടായ്മയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച സി.പി.എം നേതാവ് എസ്.എ. ജബ്ബാറിെൻറ മകൾ ജസിയാണ് ഭാര്യ. മക്കൾ: ലിസീന (റാസൽ ഖൈമ), നാദിയ, അൽത്താഫ് (റാസൽ ഖൈമ), ഷാദിയ. മരുമക്കൾ: താഹ (റാസൽ ഖൈമ), നിഷാദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പെരുമാതുറ വലിയപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.