കുഴൽമന്ദം: അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. കുത്തനൂർ ചിമ്പുകാട് മേലേപുറം പുളിക്കൽപാറ രാജൻ (60) ആണ് തിങ്കളാഴ്ച ആലത്തൂർ താലൂക്ക് ആശുപത്രിയിൽ മരിച്ചത്. ജൂൺ 16ന് രാവിലെ ഏഴിനാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയായ പ്രഭാകരൻ (55) രാജനെ വെട്ടുകത്തി കൊണ്ട് തലക്കും കൈക്കും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ രാജനെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് ആലത്തൂർ താലൂക്ക് ആശുപത്രിയിലും ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രുഗ്മിണി. മക്കൾ: ശശികുമാർ, സജീഷ് (ഇരുവരും കോയമ്പത്തൂർ), രാധാമണി. മരുമക്കൾ: പ്രകാശിനി, കാർത്തിക, കുമാരൻ.