മാനന്തവാടി: മാനന്തവാടി രൂപതാംഗം ഫാ. ജെയിംസ് പീടികപ്പാറ (80) നിര്യാതനായി. മാനന്തവാടി രൂപതയുടെ മുള്ളന്‍കൊല്ലി, വഞ്ഞോട്, ഏലപ്പീടിക, കൊമ്മയാട്, ചുണ്ടക്കര, മരകാവ്, ബോയ്സ് ടൗണ്‍ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. 2006 മുതല്‍ ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു. തലശ്ശേരി അതിരൂപതയിലെ തോമാപുരം പരേതരായ തോമസിെൻറയും മറിയത്തിെൻറയും മകനാണ്. സഹോദരങ്ങൾ: ജോസഫ്, മാത്യു, സി. റോസ, മാമ്മച്ചന്‍, ദേവസ്യ. സംസ്കാരശുശ്രൂഷ ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് ദ്വാരക പാസ്റ്ററല്‍ സെൻററിെൻറ ചാപ്പലില്‍ മാനന്തവാടി രൂപതാധ്യക്ഷന്‍ ജോസ് പൊരുന്നേടത്തിെൻറ മുഖ്യകാർമികത്വത്തില്‍ നടക്കും.