വഴിക്കടവ്: വഴിക്കടവ് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ കോവിഡ് ബാധിച്ച് മരിച്ചു. കാരക്കോട് സ്കൂളിന് സമീപം പെരിയശോല തൂമ്പെൻറ മകന് സുബ്രഹ്മണ്യനാണ് (45) മരിച്ചത്.
അവധിക്ക് ശേഷം ഒന്നരമാസം മുമ്പാണ് ഷാര്‍ജയിലേക്ക് പോയത്. ജൂൺ പത്തിനാണ് രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവ്: ജാനു. ഭാര്യ: സവിത. മക്കള്‍: ശ്രീശാന്ത്, ശ്രേയ.