ശ്രീകൃഷ്ണപുരം: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ശ്രീകൃഷ്ണപുരം സ്വദേശി മരിച്ചു. കാനറ ബാങ്കിന് സമീപം പാക്കത്തിൽ വീട്ടിൽ മുഹമ്മദ് ബഷീർ (50) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് കോവിഡ് ബാധിച്ചത്. ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചക്ക് 12.30ഒാടെയാണ് അന്ത്യം. സംസ്കാരം ബഹ്റൈനിൽ നടക്കും. അഞ്ചു മാസം മുമ്പാണ് ബഷീർ നാട്ടിൽ വന്ന് പോയത്. ഭാര്യ: ഷാജിത. മക്കൾ: ഷഹാന, ഷാഹിബ, ഷാഹിയ, മുഹമ്മദ് സിനാൻ.