തൊടുപുഴ: കുടയത്തൂർ സ്വദേശിയും സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ തൊടുപുഴയിലെ ആദ്യകാല സംഘാടകനുമായ എ.എസ്. നാരായണപിള്ള (97) മാനന്തവാടിയിൽ നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: എ.എൻ. ജലജാമണി (റിട്ട. ഹെഡ്മിസ്ട്രസ്), തുളസി മണി, സലിം കുമാർ, ലൈലാ മണി, അഡ്വ. ജവഹർ, എ.എൻ. ബേബി കാസ്ട്രോ (പ്രൈവറ്റ് സെക്രട്ടറി, ഭക്ഷ്യ_സിവിൽ സപ്ലൈസ് മന്ത്രി). മരുമക്കൾ: സി.എം. മാധവൻ, ടി.വി. വിജയൻ, സി.ബി. നാരായണൻ, പി.വി. പ്രേമലത, എ.കെ. ഗീത, ടി. ഷീജ.