തുറവൂർ: ബൈക്കിടിച്ച് കാൽനടക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കളത്തിപ്പറമ്പിൽ പരേതനായ നന്തെൻറ മകൻ രാമചന്ദ്രനാണ് (65) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ തുറവൂർ-കുമ്പളങ്ങി റോഡിൽ ചങ്ങരം തോട് ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഇദ്ദേഹത്തെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പരേതയായ സതി. മക്കൾ. രാജൻ (കോൺഗ്രസ് തുറവൂർ മണ്ഡലം സെക്രട്ടറി), രാജീവ്, രതീഷ്. മരുമക്കൾ, രമ്യ, അശ്വതി.