കൊട്ടാരക്കര: രണ്ടര വയസ്സുകാരി വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനിൽ രതീഷ് - ആർച്ച ദമ്പതികളുടെ ഏക മകൾ നീലാംബരിയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ വീട്ടുമുറ്റത്ത് മുത്തച്ഛനോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. വീട്ടുകാർ ഉടൻതന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും അവിടെനിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്.എ.ടിയിലും എത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു.
പിതാവ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മുത്തച്ഛൻ ശ്രീജയനും അമ്മൂമ്മ ശോഭനയും കുട്ടിയുടെ മാതാവ് ആർച്ചയും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.