വെഞ്ഞാറമൂട്: കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ അരുവിപ്പുറം കൊച്ചുവിള ഷാജി ഭവനില്‍ മോഹനെൻറയും ശോഭയുടെയും മകന് ഷാജി (32) ആണ് മരിച്ചത്. കല്ലറ മുതുവിളക്ക് സമീപം ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു അപകടം. നെടുമങ്ങാടേക്ക് പോവുകയായിരുന്ന ബസും ഷാജി സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റ ഷാജിയെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. ഗള്‍ഫിലായിരുന്ന ഷാജി അടുത്തകാലത്താണ് നാട്ടിലെത്തിയത്.ഭാര്യ: അഖില. മകള്‍: ശിവാനി.