കൊട്ടാരക്കര: തനിച്ചു താമസിക്കുന്ന യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേതെരുവ് കാഞ്ഞിരംവിള വീട്ടിൽ ജേക്കബ് -ഗ്രേസി ദമ്പതികളുടെ മകൻ ജിതിൻ ജോൺ ജേക്കബ് (25) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ട്. അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് യുവാവ് തൂങ്ങിനിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഏക സഹോദരി മാതാപിതാക്കളോടൊപ്പം വിദേശത്താണ്. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.