തിരൂരങ്ങാടി: സ്വകാര്യ കമ്പനിയിലെ ഇൻറർവ്യൂ കഴിഞ്ഞ് എറണാകുളത്തുനിന്ന് ബൈക്കിൽ കാസർകോട്ടേക്ക് മടങ്ങിയ യുവാവ് അപകടത്തിൽ മരിച്ചു. കാസർകോട് ബന്ദടുക്ക മാണിമൂല തലപ്പള്ളം അബ്ദുല്ലത്തീഫ് -ഉമ്മുഹലീമ ദമ്പതികളുടെ മകൻ ജൗഹർ (21) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ച 12.30ന് ചേളാരി ചേറക്കോട്ടാണ് അപകടം. എതിരെവന്ന മിനി ലോറി ബൈക്കിലിടിക്കുകയായിരുന്നു. ജൗഹർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെ യാത്ര ചെയ്ത യുവാവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൗഹറിെൻറ തലക്കാണ് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് പൊട്ടിപ്പൊളിഞ്ഞു. സഹോദരങ്ങൾ: അബ്ദുറസാഖ്, ശംല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.