കൊടുമൺ: കേരള കോൺഗ്രസ് (ജോസഫ്) പത്തനംതിട്ട ജില്ല ട്രഷററായിരുന്ന ജോർജ് കുറ്റിയിൽ (82) നിര്യാതനായി. ചന്ദനപ്പള്ളി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗം, ചന്ദനപ്പള്ളി വലിയപള്ളി സെക്രട്ടറി, പത്തനംതിട്ട ജില്ല പിൽഗ്രിമേജ് ടൂറിസം സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കൊടുമൺ കളീക്കൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: ജേക്കബ് ജോർജ് കുറ്റിയിൽ (വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ), എലിസബത്ത് ജോസഫ് (ദുൈബ), പരേതനായ മാത്യു ജോർജ്. മരുമക്കൾ: ദീപ മേരി ജേക്കബ് (പത്തനംതിട്ട കാതോലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ), ജോസഫ് ജോർജ് (ദുൈബ), നിമ്മി മാത്യു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ചന്ദനപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.