കുമളി: വീട്ടിനുള്ളിൽ കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി ആറുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ കണ്ണെൻറ മകൾ ഹൃഷികയാണ് (ആറ്) മരിച്ചത്. വീട്ടിലെ കട്ടിലിൽ കളിക്കുന്നതിനിെട വാഴക്കുല കെട്ടി തൂക്കിയിടാൻ ഉപയോഗിക്കുന്ന കയറിൽ ഷാൾ കുരുങ്ങുകയായിരുന്നെന്ന് െപാലീസ് പറഞ്ഞു. വണ്ടിപ്പെരിയാർ സി.ഐ സുനിൽകുമാറിെൻറ നേതൃത്വത്തിൽ െപാലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.