തിരുവനന്തപുരം: തകരപ്പറമ്പ് കൈരളി ഷോപ്പിങ് കോംപ്ലക്സ് ഉടമ കമലേശ്വരം റഫീക്ക മൻസിലിൽ ടി.സി 49/90ൽ ഹാജി മുഹമ്മദ് ഹുസൈൻ (71) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: മുഹമ്മദ് റാഫി (കൈരളി ഏജൻസി (തിരുവനന്തപുരം), റഫീക്കാ സലിം, മുഹമ്മദ് ഷാഫി (ബിസിനസ്). മരുമക്കൾ: സലിം (ബിസിനസ്), ഹലീമാ റാഫി, ഷീജ ഷാഫി. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആൻറണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ഡോക്ടർ ശശി തരൂർ എം.പി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, പാളയം ഇമാം ഡോക്ടർ വി.പി. സുഹൈബ് മൗലവി, കൗൺസിലർ എസ്. സലീം, കരമന മുസ്ലിം ജമാഅത്ത് പരിപാലന സമിതി അംഗം പാപ്പനംകോട് അൻസാരി തുടങ്ങിയവർ അനുശോചിച്ചു.