ചാത്തന്നൂർ: ആദ്യകാല ബി.ജെ.പി നേതാവ് മൈലക്കാട് ഭാസി നിലയത്തിൽ ഭാസ്കരൻപിള്ള (102, റിട്ട. സ്റ്റേഷൻ മാസ്റ്റർ ഇന്ത്യൻ റെയിൽവേ) നിര്യാതനായി. മൈലക്കാട് ദേവിവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, എൻ.ഡി.പി മണ്ഡലം വൈസ് പ്രസിഡൻറ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര ഭാസ്കർ. മക്കൾ: ആശാലത (റിട്ട. എൻ.എസ്.എസ് കോളജ് അസോ. പ്രഫസർ), ഹരീഷ് (റിട്ട. എസ്.ബി.ഐ ചീഫ് മാനേജർ), സൗമ്യലത, ബി.ഐ ശ്രീനാഗേഷ് (ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം). മരുമക്കൾ: വിജയകുമാർ (റിട്ട. സതേൺ റെയിൽവേ), ജയശ്രീ (എം.ജി കോളജ് ഓഫ് എൻജിനീയറിങ്), ഹരികുമാർ (സെൻട്രൽ ബേക്കേഴ്സ് പുനലൂർ), സിന്ധു (ചാപ്റ്റർ കോളജ്).