ശാസ്താംകോട്ട: മലപ്പുറത്ത് ജോലി ചെയ്യുന്ന അധ്യാപകനെ വീടിനുപിന്നിലെ വിജനമായ പറമ്പിലെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാജഗിരി ലൂസി മംഗലത്ത് അബീഷ് (32) ആണ് കൃഷി സാമഗ്രികൾ സൂക്ഷിക്കുന്ന ഒറ്റമുറി കെട്ടിടത്തിൽ മരിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മലപ്പുറം കൊറാട് യു.പി സ്കൂൾ അധ്യാപകനായ അബീഷ് ജോലി സ്ഥലത്തേക്ക് പോയെന്ന ധാരണയിലായിരുന്നു വീട്ടുകാരെന്ന് പറയുന്നു. ഷർട്ടിെൻറ പോക്കറ്റിൽ സൂക്ഷിച്ച കത്തിൽ സഹപ്രവർത്തകരായ ചിലരുടെ പീഡനത്തെപ്പറ്റി സൂചനയുണ്ട്. അൻറണിയുടെയും നിർമലയുടെയും മകനായ അബീഷ് അവിവാഹിതനാണ്. തടാകതീരത്തുകൂടി നടന്നുവന്നവരാണ് വിജനമായ സ്ഥലത്ത് തൂങ്ങിനിൽക്കുന്ന മൃതശരീരം കണ്ടത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.