ചവറ: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു; സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. ചവറ പുതുക്കാട് വിപിന്‍ നിവാസില്‍ വിജയധരെൻറയും രമാദേവിയുടെയും മകള്‍ പത്തനംതിട്ട കനറാ ബാങ്ക് ഉദ്യോഗസ്ഥയായ വിദ്യ (29) ആണ് കൊല്ലത്തെ ആശുപത്രിയില്‍ മരിച്ചത്. ബന്ധുക്കള്‍ പറയുന്നത്: ബുധനാഴ്ച 12 ഓടെ പ്രസവ ശസ്ത്രക്രിയക്കായി കയറ്റി. അൽപസമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ മാത്രം കാണിച്ചു. വിദ്യക്ക് ശ്വാസം മുട്ടലുണ്ടായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബന്ധുക്കളെ ആരെയും വിദ്യയെ കാണാന്‍ അനുവദിച്ചില്ല. തുടര്‍ന്ന്, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തയാറായതിനെ തുടര്‍ന്ന് ഭര്‍ത്താവ് അബിന്‍ അരവിന്ദിനെ കാണിക്കുകയായിരുന്നു. അപ്പോഴേക്കും ചെറിയ അനക്കം മാത്രമേ ഉണ്ടായിരുന്നുള്ളു. വിദ്യക്ക് ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ നല്കിയ വിശദീകരണമെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് വിദ്യ മരിക്കാന്‍ കാരണമെന്നുകാണിച്ച് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. സംസ്കാരം വെള്ളിയാഴ്ച ഭര്‍ത്താവിെൻറ വീടായ പത്തനംതിട്ടയിലെ ഇലന്തൂരില്‍ നടക്കും. മകൻ: അഗ്രിക്.