തോണിപ്പാടം: തോണിപ്പാടം അമ്പലക്കാട് കോമത്ത് പറമ്പിൽ സുലൈമാൻ (54) നിര്യാതനായി. പിതാവ് അബ്ദുറഹ്മാൻ 52 ദിവസം മുമ്പും മാതാവ് സുബൈദ 49 ദിവസം മുമ്പുമാണ് മരിച്ചത്. ഐഷാബിയാണ് സുലൈമാെൻറ ഭാര്യ. മക്കൾ: റഷീദ്, ഷറഫുദ്ദീൻ, റിഫാന. മരുമക്കൾ: ഷഹന, റോഷ്ന. സഹോദരങ്ങൾ: യൂസുഫ്, അബ്ബാസ്, കബീർ, ആത്തിഖ, പരേതയായ ജമീല.