പെരുവള്ളൂർ: പ്രമുഖ പണ്ഡിതനും കൊല്ലംചിന മഹല്ല് സ്വദേശിയുമായ മാട്ടിൽ അബ്ദുറഹ്മാൻ ബാഖവി (75) നിര്യാതനായി. കാസർകോട് മാലിക് ദീനാർ മസ്ജിദ്, പൂനൂർ, അരിമ്പ്ര, കണ്ണമംഗലം, ചാത്രതൊടി, മൂന്നിയൂർ, പറമ്പിൽ ബസാർ, പറമ്പത്ത്, മരവട്ടം തുടങ്ങി വിവിധ സ്ഥലങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്. മക്കൾ: അബ്ദുല്ലത്തീഫ് മുസ്ലിയാർ, അബ്ദുൽ ബഷീർ സൈനി, അബ്ദുൽ ഹകീം മുസ്ലിയാർ, സഈദ്, സ്വഫിയ്യ. മരുമക്കൾ: ഹനീഫ, ആബിദ, ശഖീല, മുർഷിദ, മുബശ്ശിറ. സഹോദരൻ: മുഹമ്മദ് കുട്ടി മുസ്ലിയാർ.