പന്തളം: ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ യാത്രചെയ്ത യുവതി വാഹനാപകടത്തിൽ മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കുളത്തൂർ പുളിമൂട് വിളയിൽ വീട്ടിൽ പ്രവീണിെൻറ ഭാര്യ സുമിത്രയാണ്(35) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എൻ.എം. മൻസിലിൽ അബ്ദുൽ മജീദിെൻറ മകൻ അൻസിലിനാണ് (24)പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ച നാലരയോടെ എം.സി റോഡിൽ കുളനട ടി.ബി ജങ്ഷന് സമീപമുള്ള വളവിലാണ് അപകടം. പ്രവാസം നിർത്തി നാട്ടിൽ എത്തിയതാണ് അൻസിൽ. വ്യാഴാഴ്ച പുലർച്ച തിരുവനന്തപുരത്തുനിന്ന് ഇരുവരും ഒളിച്ചോടുന്നതിടെയാണ് അപകടം സംഭവിച്ചതെന്നാണ് പറയുന്നത്. ബൈക്ക് നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞപ്പോൾ അതുവഴി കടന്നുപോയ വാൻ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുമിത്രയെ രക്ഷിക്കാനായില്ല. മൃതദേഹം അടൂർ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സുമിത്ര വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുവർഷത്തോളമായി ഭർത്താവുമായി അകന്ന് താമസിച്ചുവരികയായിരുന്നുവെന്ന് സുമിത്രയുടെ ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തിരുവനന്തപുരത്തുനിന്ന് എറണാകളം വൈറ്റിലയിലേക്ക് പോവുകയായിരുന്നു ഇവരെന്നാണ് പൊലീസിന് ലഭിച്ച വിവരം. അവിവാഹിതനായ അൻസിൽ ഗൾഫിൽ ഡ്രൈവറായിരുന്നു. പന്തളം പൊലീസ് കേസെടുത്തു.