പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ ദേഹാസ്വാസ്ഥ്യവും തലകറക്കവും അനുഭവപ്പെട്ട തൊഴിലാളി കോവിഡ് ചികിത്സക്ക് കൊണ്ട് പോകുന്നതിനിടെ മരിച്ചു. പരപ്പനങ്ങാടി അരയൻ കടപ്പുറം സുന്നീ മഹല്ല് ജമാഅത്ത് മുൻ പ്രസിഡൻറ് പരേതനായ പോക്കുവിെൻറ മൊയ്തീൻ ബാവയുടെ മകൻ അബ്ദുൽ ഗഫൂർ (49) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കരക്കെത്തിച്ച് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പിന്നീട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മാതാവ്: നഫീസ. ഭാര്യ: ആരിഫ. മക്കൾ: മുഹമ്മദ് റഊഫ്, മുഹമ്മദ് റബീഷ്, ഷറഫ. സഹോദരങ്ങൾ: ആയിശാബീവി, ഹനീഫ, ശംസുദ്ദിൻ, സൈതലവിക്കോയ, ബീവിജ.