അണ്ടത്തോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. അണ്ടത്തോട് തങ്ങള്‍പ്പടി ബീച്ച് റോഡ് നാലകത്ത് ശരീഫിെൻറയും ആഷിഫയുടെയും മകള്‍ റിയ ഫാത്തിമ (9) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പ് കൈപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
രോഗം മാറി വീട്ടിലെത്തിയ റിയക്ക് വീണ്ടും പനി വന്നതിനെ തുടര്‍ന്ന് പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ തിങ്കളാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. കുട്ടിക്ക് നേരത്തേ കോവിഡ് ബാധിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഖബറടക്കം നടത്തി. ചെറായി ഗവ. യു.പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. സഹോദരങ്ങള്‍: മുഹമ്മദ് റാമിസ്, മുഹമ്മദ് റാസില്‍.