കൂട്ടിലങ്ങാടി: പട്ടിയിൽ പറമ്പ് കൊഴിഞ്ഞിൽ കോട്ടപ്പള്ളയിലെ പരേതനായ നെല്ലോടൻ കടുങ്ങെൻറ മകൻ സുരേഷ് ബാബുവിനെ (41) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
കൂലി തൊഴിലാളിയായിരുന്ന ബാബു കഴിഞ്ഞ ഒരാഴ്ചയോളമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച രാവിലെ മുറിയിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സീത. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം പട്ടിയിൽ പറമ്പ് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.