മേലാറ്റൂര്‍: ഉച്ചാരക്കടവ് ബംഗ്ലാംകുന്നിലെ കണ്ണത്ത് ഹരികൃഷ്ണന് (72) കോവിഡ് ബാധിച്ച് മരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്്ച പുലര്‍ച്ച നാലോടെയാണ് മരിച്ചത്. കേരള സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന് പ്രഥമ ജനറല്‍ സെക്രട്ടറിയും മേലാറ്റൂര്‍ രംഗം ക്ലബ്, നിയോ കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സ്ഥാപകനുമായിരുന്നു. മേലാറ്റൂരിലെ കലാ സാംസ്കാരിക നാടക രംഗങ്ങളിലും സജീവമായിരുന്നു. ഭാര്യ: ഊര്‍മിള. മക്കള്‍: ജയകൃഷ്ണന്, ജയദേവി. മരുമക്കള്‍: സന്തോഷ്, പ്രവിത.