കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് പണ്ടകശാലയിൽ വീട്ടിൽ അജയഘോഷിനെ (69) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വീട്ടിലെത്തിയ സുഹൃത്താണ് അജയഘോഷിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്. ഭാര്യ മകളോടൊപ്പമാണ് താമസിച്ച് വരുന്നതെന്നും അസുഖം കാരണം മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുന്നയാളാെണന്നും പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി പൊലീസും ഫോറൻസിക് വിഭാഗവുമെത്തി പരിശോധന നടത്തി. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോൺഗ്രസ് നേതാവായിരുന്ന ഹരിദേവപ്പണിക്കരുടെ അനന്തരവനാണ്. ഭാര്യ: പൊന്നമ്മ. (റിട്ട. ഗവ. ഉദ്യോഗസ്ഥ). മക്കൾ: മേഘ, മനു.