കരുനാഗപ്പള്ളി: സഹജീവികൾക്ക് അവയവങ്ങൾ പകുത്തുനൽകി ജീവകാരുണ്യ പ്രവർത്തകനായിരുന്ന പ്രകാശ് വിടവാങ്ങി. പടനായർകുളങ്ങര വടക്ക് തറയിൽ വീട്ടിൽ പ്രകാശിനെ (50) പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.തുടർന്ന് രോഗം കലശലാകുകയും വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വ്യാഴാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഭാര്യ ഇന്ദു ജി. നായർ അവയവങ്ങൾ ദാനംചെയ്യാൻ സന്നദ്ധത അറിയിച്ചു. വെള്ളിയാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെ കരൾ, വൃക്ക, കണ്ണുകൾ എന്നിവ ദാനംചെയ്തു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സി.പി.എം പ്രവർത്തകനായി പൊതുപ്രവർത്തനം ആരംഭിച്ച പ്രകാശ് നിരവധി ജീവകാരുണ്യ സംഘടനകളിലും സജീവമായിരുന്നു. കൺസ്ട്രക്ഷൻ മേഖലയിൽ ജോലിചെയ്യുമ്പോഴും പൊതുരംഗത്ത് സജീവമായിരുന്നു. നിലവിൽ സി.പി.ഐ പുള്ളിമാൻ ജങ്ഷൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. മക്കൾ: പൃഥ് വി. ദേവ്, പ്രദ്യുത് ദേവ്.