കട്ടപ്പന: ഷിഫ പാർക്ക് ഉടമ തമിഴ്നാട് കമ്പം ഫയാസ് മൻസിൽ എം. സെയ്ത് ഖാജാ (കാജാ അണ്ണൻ -69) നിര്യാതനായി. കട്ടപ്പനയിലെ ആദ്യകാല വസ്ത്ര വ്യാപാരികളിൽ ഒരാളാണ്. കട്ടപ്പന മർച്ചൻറ്സ് അസോസിയേഷൻ, ലയൺസ് ക്ലബ് എന്നിവയിൽ അംഗമായിരുന്നു. ഭാര്യ: സാറ ബീഗം. മക്കൾ: മുഷ്ഫിറ, മുജീബ, മുഹമ്മദ് ഹാമിദ്. മരുമക്കൾ: ജാഹിർ ഹുസൈൻ, മുഹമ്മദ് സബീബുല്ല, നജുല. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കമ്പത്ത്.