നെടുമങ്ങാട്: തറട്ടയിൽ പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ ഗൗരിയമ്മ (101) നിര്യാതയായി. മക്കൾ: കൃഷ്ണൻ നായർ, ദാമോദരൻ നായർ, വാസുദേവൻ നായർ (റിട്ട. വി.എസ്.എസ്.സി), മുരളീധരൻ നായർ (റിട്ട. ഗവ. പ്രസ്), പത്മാവതി അമ്മ. മരുമക്കൾ: ഉഷാകുമാരി, രാഗിണി, വിജയകുമാരി, രമണി, സുന്ദരൻ. സഞ്ചയനം ഏഴിന് രാവിലെ ഒമ്പതിന്.