Obituary
പോത്തൻകോട്: പാലോട്ടുകോണം എസ്.ആർ ഭവനിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (94) നിര്യാതയായി. മക്കൾ: രാജമ്മ, ശ്യാമളയമ്മ, ലീലാമണി അമ്മ, പരേതനായ രാമചന്ദ്രൻ നായർ, രവീന്ദ്രൻ നായർ, പരേതയായ ചന്ദ്രിക. സഞ്ചയനം ഞായറാഴ്ച 9.30ന്.
കഴക്കൂട്ടം: കണിയാപുരം കണ്ടൽ കിണറ്റുവിളാകത്ത് വീട്ടിൽ ഗോമതി (89) നിര്യാതയായി. മക്കൾ: സുജാത, ബേബി, ബാബു, മോഹനൻ, സജു (സതി), സുനിത. മരുമക്കൾ: മനോഹരൻ, രാധാമണി, സുഷമ, സ്വപ്ന, സതീശൻ.
ആറ്റിങ്ങൽ: വക്കം മെത്തരുവിളാകം വീട്ടിൽ നുസൈഫ (60) നിര്യാതയായി. മക്കൾ: റിയാസ്, നിയാസ്, ജാസ്മിൻ. മരുമക്കൾ: ബിസ്മ, ഷിജിന, സഫറുല്ല.
ബാലരാമപുരം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ബാലരാമപുരം അന്തിയൂർ ചെട്ടിക്കുടി വിളാകത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സരസ്വതിയമ്മയും (76) മകൾ ലതകുമാരിയും (53) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സരസ്വതിയമ്മ മരിച്ചത്.ഉച്ചയോടെ മകൾ ലതാകുമാരിയും മരിച്ചു. സരസ്വതിയമ്മയുടെ മക്കൾ: ഹരികുമാർ, പരേതനായ മധുസൂധനൻ. മരുമകള്: ഗീതാകുമാരി. ലതകുമാരിയുടെ ഭർത്താവ്: സുകുമാരൻ നായർ (റിട്ട.ബി.എസ്.എൻ.എൽ). മക്കൾ: വിഷ്ണു, വിഘ്നേഷ് (എം.എസ്.പി, മലപ്പുറം). മരുമക്കൾ: അതുല്യ, ആതിര.
കഴക്കൂട്ടം: വെട്ടുറോഡ് ഭാഗീരഥി നിലയത്തിൽ പരേതനായ ഗോപിനാഥൻനായരുടെ ഭാര്യ ശാരദയമ്മ (76) നിര്യാതയായി. മക്കൾ: അജിത്കുമാർ, അനിൽകുമാർ, അജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: ആനാട് മുല്ലൂർവിളാകം മോഹനത്തിൽ മോഹനൻ നായരുടെ ഭാര്യ അനിതകുമാരി (50) നിര്യാതയായി. മക്കൾ: അമൽ മോഹൻ, അഖില മോഹൻ. മരുമകൻ: ശങ്കർ. സഞ്ചയനം 13ന് രാവിലെ ഒമ്പതിന്.
ആനാവൂർ: കോഴിക്കോട് ദീപ നിവാസിൽ ഭുവനേന്ദ്രൻ നായർ (65) നിര്യാതനായി. ഭാര്യ: പുഷ്കലാദേവി. മകൾ: ദീപ. മരുമകൻ: അനിൽ കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
പോത്തൻകോട്: അയണിമൂട് സൗമ്യ സദനത്തിൽ സതീശൻ നായർ (63) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സൗമ്യ, സന്ദീപ്. മരുമക്കൾ: ദിലീപ്, സൂര്യ.
കഴക്കൂട്ടം: ചന്തവിള ആമ്പല്ലൂർ കളിയിൽ പെട്ടവിളാകത്തു വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മായിലിെൻറ ഭാര്യ ഷഹുബാനത്ത് ബീവി (82) നിര്യാതയായി. മക്കൾ: ലൈല, സുൽഫത്, റജുല, ഷാജഹാൻ, ആമ്പല്ലൂർ എം.ഐ. ഷാനവാസ് (യു.എ.ഇ). മരുമക്കൾ: പരേതനായ അബ്ദുൽ റഹ്മാൻ, ജമാൽ, നൗഷാദ്, ഷംല, ബിജിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് ആമ്പല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
കുലശേഖരം: വിലവൂർകോണം ശ്രീനിലയത്തിൽ ജെ. അജിത്കുമാർ (53) നിര്യാതനായി. ഭാര്യ: വിജയശ്രീ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: ആനാട് വേങ്കവിള വയൽക്കര വീട്ടിൽ റിട്ട. ആയുർവേദ വകുപ്പ് ജീവനക്കാരൻ വേങ്കവിള എൻ. രാജശേഖരൻ നായർ (61) നിര്യാതനായി. വാമനപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ഷീല (ആനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്). മക്കൾ: അഡ്വ. അബിൻ ഷീരജ് നാരായൺ (യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡൻറ്), ഡോ. ഷിരിൽ സൂരി നാരായൺ. മരുമകൾ: ഡോ. മീനു മോഹൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കോലിയക്കോട്: വേളാവൂർ പടിപ്പുര വീട്ടിൽ രതീഷ്. പി.ആർ (37) നിര്യാതനായി. ഭാര്യ: കൃഷ്ണപ്രിയ. മകൻ: ധനുർജിത്.