തിരുവനന്തപുരം: പാലച്ചിറ ആശാരിവിള വീട്ടിൽ മുൻ റവന്യൂ സെക്രട്ടറിയും സപ്ലൈകോ എം.ഡിയുമായിരുന്ന മുഹമ്മദ് ഹനീഫയുടെ ഭാര്യ ഫാത്തിമ കുഞ്ഞ് (87) നിര്യാതയായി. നാവായിക്കുളം എലവുമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. സലീം മുഹമ്മദ് (അസോ.പ്രഫ., തിരുവനന്തപുരം എസ്.യു.ടി മെഡിക്കൽ കോളജ്), നിസ മുഹമ്മദ്, നിസാർ മുഹമ്മദ് (സോഫ്റ്റ്വെയർ എൻജിനീയർ, കാലിഫോർണിയ). മരുമക്കൾ: ഹസീന, ഫൈസൽ മുഹമ്മദ് (സിവിൽ എൻജിനീയർ, ഖരാമ ഇലക്ട്രിസിറ്റി, ഖത്തർ), സഹീൻ അമാനുല്ല (ഐ.ടി. എൻജിനീയർ, യു.എസ്). സഹോദരങ്ങൾ: അഡ്വ. കുടവൂർ ബദറുദ്ദീൻ, സയിനു അബ്ദിൻ, പരേതനായ നാവായിക്കുളം റഷീദ്. ഖബറടക്കം വ്യാഴാഴ്ച 12ന് പാലച്ചിറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.