തിരുവനന്തപുരം: പൂജപ്പുര, മുടവന്മുകള്, ആര്‍ദ്രയില്‍ റിട്ട. ഗവ. സംസ്കൃത കോളജ് പ്രിന്‍സിപ്പൽ പ്രഫ. ഒ. വിശ്വനാഥന് ആചാരി (81) നിര്യാതനായി. ഭാര്യ: കെ.എന്‍. സുമതിക്കുട്ടി (റിട്ട. പ്രഫസര്‍, യൂനിവേഴ്സിറ്റി കോളജ്). മക്കള്‍: ഡോ. എം.വി. അനില്‍കുമാര്‍ (പ്രഫസര്‍ ആന്‍ഡ് സൂപ്രണ്ട്, ഗവ. ആയുര്‍വേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പൂജപ്പുര), ഡോ. എം.എസ്. ആരതി (അസോ. പ്രഫസര്‍, ഡി.ബി കോളജ്, തലയോലപ്പറമ്പ്), ഡോ. എം.എസ്. അഞ്ജലി (അസോ. പ്രഫസര്‍, എല്‍.ബി. എസ് എൻജിനീയറിങ് കോളജ്, കാസർകോട്), എം.എസ്. ആതിര (ഹയര്‍ സെക്കന്‍ഡറി അധ്യാപിക, ജി.ബി.എച്ച്.എസ്.എസ് കായംകുളം). മരുമക്കള്‍: ഡോ. എസ്.ആർ. രാജി (സീനിയർ മെഡിക്കൽ ഓഫിസർ, ജി.എ.ഡി ചാങ്ങ), ഡോ. കെ.പി. സജി ലാല്‍ (മെംബര്‍, കേരള പബ്ലിക് സർവിസ് കമീഷന്), പി.കെ. രതീഷ് (അസോ. പ്രഫസര്‍, റീജനല്‍ അഗ്രികള്‍ചറല്‍ റിസര്‍ച് സ്റ്റേഷന്, പിലിക്കോട്), എസ്.ശശി (ഹൈസ്കൂള്‍ അധ്യാപകന്, ജി.ബി.എച്ച്.എസ്.എസ്, കായംകുളം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ശാന്തികവാടത്തില്‍.