Obituary
തിരുവനന്തപുരം: എഴുത്തുകാരനും ചെറുകഥാകൃത്തും റിട്ട. കോളജ് അധ്യാപകനും തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ പ്രഫ. ജെ. ചന്ദ്രയുടെ ഭർത്താവുമായ പേരൂർക്കട ഇന്ദിര നഗർ പ്ലോട്ട് നമ്പർ 09 അഞ്ജലിയിൽ പ്രഫ. കെ. പ്രഭാകരൻ നായർ (87) നിര്യാതനായി. ചുനക്കര ചിറ്റക്കാട്ടു പടീറ്റതിൽ കുടുംബാംഗമാണ്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, ഗവ. ആർട്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കാസർകോട് ഗവ. കോളജ് തുടങ്ങിയ കോളജുകളിൽ കെമിസ്ട്രി അധ്യാപകനായും യു.ജി.സി സ്പെഷൽ ഓഫിസറായും പ്രവർത്തിച്ചു. ജനകീയാസൂത്രണ പദ്ധതി കാമ്പയിൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഇന്ത്യൻ സയൻസ് കോൺഗ്രസ് നിർവാഹകസമിതി അംഗമായും പ്രവർത്തിച്ചു. ഇൻ ദ മിഡിൽ എന്ന ലേഖന സമാഹാരവും ബിഹൈൻ ദ വുഡ്സ് എന്ന ഇംഗ്ലീഷ് ചെറുകഥ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മകൻ: അജിത് (സ്പെരഡിയൻ, ടെക്നോപാർക്ക്). മരുമകൾ: വാണി ശ്രീറാം (അധ്യാപിക, കാർമൽ സ്കൂൾ, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ മാതാവ് മുറിഞ്ഞപാലം പാലൂർ ലെയിനിൽ കൂവനംകുളം വീട്ടിൽ കൃഷ്ണമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പഴനിയപ്പൻ. മറ്റു മക്കൾ: ദേവൻ, വിക്രമൻ, വത്സല, ലീല. മരുമക്കൾ: ഷീല, ബിന്ദു, തുളസീധരൻ, മുരളീധരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ.
തിരുവനന്തപുരം: അമ്പലമുക്ക് ബിനോയ് മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സ് ഉടമ അമ്പലമുക്ക് അഖിൽ ജ്യോതിയിൽ സി.എസ്. സുജാതൻ (63) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം മുൻ പ്രസിഡന്റായിരുന്നു. നിലവിൽ പേരൂർ ശ്രീകൃഷ്ണസ്വാമി ഉപദേശക സമിതി പ്രസിഡന്റാണ്. ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അഖിൽ കൃഷ്ണൻ, നിഖിൽ കൃഷ്ണൻ, പരേതയായ അഖില. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.15ന്.
കല്ലമ്പലം: കടുവയിൽപള്ളി എ.എസ്.എ മൻസിലിൽ പരേതനായ സൈനുല്ലാബ്ദീന്റെ ഭാര്യ ആബിദ ബീവി (84) നിര്യാതയായി. മക്കൾ: ബിഹിജ ബീഗം, റംല ബീഗം, നദീറ ബീഗം, ജഹ്ഫറുദീൻ, സജീറ ബീവി, സിറാജുദീൻ. മരുമക്കൾ: ഷറഫുദീൻ, അബ്ദുൽ അസീസ് (പരേതൻ), അബ്ദുൽ ജലീൽ, ഹസീന, നാസർ, ഷമീന.
വർക്കല: വിളബ്ഭാഗം കുഴിവിള വീട്ടിൽ സദാനന്ദൻ (85) നിര്യാതനായി. ഭാര്യ: ശീതള. മക്കൾ: അനില, അനീഷ്. മരുമക്കൾ: അജിത്, ഷീബ.
ആറ്റിങ്ങൽ: മുരുക്കുംപുഴ കാവിളാകത്ത് തെക്കത്ത് വീട്ടിൽ മുഹമ്മദ് നാസർ (65) നിര്യാതനായി. ഭാര്യ: നസീമ ബീവി. മകൻ: നബീൽ.
വാമനപുരം: കളമച്ചൽ വലിയവിള വീട്ടിൽ ബി. സുധർമിണി (59) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
നെടുമങ്ങാട്: ബ്ലോക്ക് ഓഫിസിന് സമീപം ചെല്ലാംകോട് കാവുനട കടയിൽ വീട്ടിൽ എം. വേലായുധൻ നായർ (കൊല്ലം-84) നിര്യാതനായി. ഭാര്യ: പരേതയായ സുശീല.മക്കൾ: ബിന്ദു, ബൈജു. മരുമകൻ: മണികണ്ഠൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വർക്കല: പുത്തൻചന്ത വലിയവിള വീട്ടിൽ പരേതനായ മുരളിയുടെ ഭാര്യ നിർമല (58) നിര്യാതയായി. മക്കൾ: ഷീബ, പ്രിയങ്ക, പരേതനായ വൈശാഖ്. മരുമക്കൾ: സജി, ഗോപാലകൃഷ്ണൻ.
പാലോട്: പെരിങ്ങമ്മല പുള്ളിവട്ടം ദേവകി നിവാസിൽ രാധമ്മ (69) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്
കുലശേഖരം: പാലപ്പള്ളി വീട്ടിൽ ഷാജി.എസ് (55) (അസിസ്റ്റൻറ് രജിസ്ട്രാർ മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റി) നിര്യാതനായി. പിതാവ്: പരേതനായ സഹദേവ കുറുപ്പ്. മാതാവ്: ശാന്തകുമാരി. സഹോദരൻ: സഞ്ജീവ് എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ.
വര്‍ക്കല: വിളബ്ഭാഗം പ്രശാന്തില്‍ സുരേന്ദ്രന് (95,റിട്ട. പ്രഥമാധ്യാപകന്, എസ്.എന്‍.വി എച്ച്.എസ്.എസ്. നെടുങ്ങണ്ട) നിര്യാതനായി. ഭാര്യ: ഡി. ശാന്തകുമാരി (റിട്ട. പ്രഥമാധ്യാപിക). മക്കള്‍: സന്തോഷ്, ലാലി, സജീഷ്. മരുമക്കള്‍: റീജ എസ്.ധരന്‍, എസ്. പ്രശാന്ത്, ജി.വി.ആശ.