Obituary
ശാസ്താംകോട്ട: യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ശാസ്താംകോട്ട സുധീര്‍ (39) നിര്യാതനായി. ശാസ്താംകോട്ട പടിപ്പുര പടീറ്റതിൽ കമറുദ്ദീെൻറയും സൈനബയുടെയും മകനാണ്. തലച്ചോറിനെ ബാധിച്ച അപൂര്‍വ രോഗത്തിന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഒരുമാസം മുമ്പ് ശ്രീചിത്രയിലേക്ക് മാറ്റി. ഒരാഴ്ച മുമ്പ് അടിയന്തര ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ മരണപ്പെട്ടു. ഭാര്യ: റൂബി. മക്കൾ: ഹയാൻ, ഹൈഫ. മൃതദേഹം ശനിയാഴ്ച രാവിലെ ശാസ്താംകോട്ടയിലേക്ക് കൊണ്ടുവരും. ഉച്ചക്ക് രണ്ടിന് ഖബറടക്കും.
മയ്യനാട്: വെള്ളാപ്പിൽമുക്ക് ആലിലയിൽ എ. ഗോപാല ഭട്ട് (റിട്ട. പ്രിവൻറീവ് ഓഫിസർ, എക്സൈസ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ഉഷ. മകൾ: ജിഷ (സൗത്ത് ഇന്ത്യൻ ബാങ്ക്, കാക്കനാട്) മരുമകൻ: രാജേഷ് റാവു (മറൈൻ എക്സ്പോർട്ടർ, കൊച്ചി).
കൊല്ലം: ആശ്രാമം കീർത്തിനഗർ-17 എം.എസ് നിവാസിൽ പരേതനായ ഗോപാലെൻറ ഭാര്യ സുമതി (83) നിര്യാതയായി. മക്കൾ: പരേതനായ ബാബു, അംബിക, മോളി, മിനി. മരുമക്കൾ: സുധർമ, രാജേന്ദ്രൻ, മോഹനൻ, സുന്ദരേശൻ.
പരവൂർ: കൂനയിൽ ചിത്തിരയിൽ ദേവരാജെൻറ ഭാര്യ ലീല (59) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: ദിവ്യ, ദീപ (കൗൺസിലർ, പരവൂർ നഗരസഭ), ദീപിക. മരുമക്കൾ: മണികണ്ഠൻ, ഷൈജു, സനീഷ്.
കല്ലുവാതുക്കൽ: കൊച്ചുപാറ ശ്രീകൃഷ്ണ മന്ദിരത്തിൽ മഹാലിംഗത്തിെൻറ ഭാര്യ സരസ്വതി അമ്മാൾ (70) നിര്യാതയായി. മക്കൾ: സിന്ധു, തിലകൻ, രാജപ്പൻ, ബിന്ദു, അംബിക. മരുമക്കൾ: ബിനു, ജയൻ, പരേതനായ വിക്രമൻ.
ഓച്ചിറ: ക്ലാപ്പന വരവിള ഹുസൈൻ മൻസിലിൽ ഇസ്മയിലിെൻറ ഭാര്യ സുബൈദ (67) കുഴഞ്ഞുവീണ് മരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു. മകൻ: വരവിള ഹുസൈൻ (കോൺഗ്രസ് ക്ലാപ്പന മണ്ഡലം സെക്രട്ടറി).
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പള്ളത്തുകാട്ടിൽ വീട്ടിൽ മുഹമ്മദ് സിദ്ദീഖ് (74) നിര്യാതനായി. കരുനാഗപ്പള്ളി മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: സുനിത, നിഷാദ് (പച്ചക്കറി മൊത്തവ്യാപാരം കരുനാഗപ്പള്ളി), സുബിത. മരുമക്കൾ: അഡ്വ. എസ്. അബ്ദുൽ നിസാർ പാലപ്പള്ളിൽ (കരുനാഗപ്പള്ളി ബാർ അസോസിയേഷൻ പ്രസിഡൻറ്), ഫൗസിയ, അബ്ദുൽ സലാം (സൗദി).
ഓയൂർ: പത്താം ക്ലാസ് വിദ്യാർഥിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം ചെപ്ര മെെലാടും പൊയ്കയിൽ സുരേഷ്-മഞ്ജു ദമ്പതികളുടെ മകനും തൃക്കണ്ണമംഗൽ സ്കൂളിലെ വിദ്യാർഥിയുമായ സുധീഷിനെയാണ് (14) വീടിന് സമീപത്തെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് സുധീഷിനെ കാണാതായേതാടെ വീട്ടുകാർ െകാട്ടാരക്കര പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച കൊട്ടാരക്കര ഫയർഫോഴ്സും െപാലീസും നടത്തിയ തിരച്ചിലിൽ ഉച്ചേയാടെ വീടിന് സമീപത്തെ പാറക്കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരങ്ങൾ: സുഭാഷ്, ദീപ്തി.
പാരിപ്പള്ളി: പതിനാറുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി മീനമ്പലം കരിമ്പാലൂർ തങ്ങൾവിളയിൽ പരേതരായ ബിനുവിെൻറയും കുമാരിയുടെയും മകൾ വിനിതകുമാരി(16)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് കണ്ടെത്തിയത്. ചാത്തന്നൂർ എ.സി.പി വൈ. നിസാമുദീെൻറ നേതൃത്വത്തിൽ പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പാരിപ്പള്ളി പൊലിസ് ആസ്വാഭാവിക മരണത്തിന് കേസെടുത്തു.
ചവറ: മുകുന്ദപുരം കയ്യാലവിളയില്വീട്ടില് എ. ഇബ്രാഹിംകുട്ടി (70) നിര്യാതനായി. ഭാര്യ: സഫിയാബീവി. മക്കള്‍: നിസാമുദ്ദീന്‍, സലിം, സീനത്ത്. മരുമക്കള്‍: ഷാജഹാന്, ഷിബിന, ഷമീന.
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ആണ്ടൂർ തെക്കതിൽ പരേതനായ അഹമ്മദ് കോയയുടെ (കുരീപ്പുഴ) ഭാര്യ സുലൈഖാബീവി (70) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ വഹാബ്, മുംതാസ്, മുനീറ, മുബീന. മരുമക്കൾ: റഹിയാനത്ത്, അബ്ദുൽ കലാം, പരേതനായ സൈൻ, ഹുസൈൻ.
കൊല്ലം: ഓലയിൽ ചുക്കച്ചെഴികത്ത് വീട്ടിൽ പി. ആനന്ദവല്ലിയമ്മ (ചുക്കച്ചെഴികത്ത് തങ്കം, 92) തിരുമുല്ലവാരം കുന്നേൽമുക്കിലെ വസതിയിൽ നിര്യാതയായി. മക്കൾ: ചുക്കച്ചെഴിക്കത്ത് എസ്. ദേവകുമാർ (മുൻ കോർപറേഷൻ കൗൺസിലർ, എൻ.എസ്.എസ് താലൂക്ക് യൂനിയൻ വൈസ് പ്രസിഡൻറ്), ധനലക്ഷ്മി. മരുമക്കൾ: ഗീത ദേവകുമാർ, പരേതനായ അഡ്വ. ബി. വിക്രമൻപിള്ള.