Obituary
അടൂർ: പുതുശ്ശേരിഭാഗം കാരംകോട്ട് പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി (95) നിര്യാതയായി. മക്കൾ: വസുമതി, ഇന്ദിര, ഭാസുര, അശോകൻ, പരേതനായ മുരളീധരൻ. മരുമക്കൾ: ശ്രീധരൻ, ജനാർദനൻ, അജി കല, പരേതനായ ബാബു
കുന്നന്താനം: പാലക്കത്തകിടി വാഴച്ചിറ പി. ബാബു ആനന്ദൻ (80) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മകൻ: ജഗദീഷ്. മരുമകൾ: സൈന.
തിരുവല്ല: വാരിക്കാട് താമരവേലിൽ പരേതനായ ടി.വി. ജോണിന്റെ മകൻ അനിൽ വി. ജോൺ (34) അമേരിക്കയിലെ ഇല്ലിനോയ്യിൽ നിര്യാതനായി. മാതാവ്: കുഴിക്കാല കാലായിൽ കുടുംബാംഗം ചിന്നമ്മ ജോൺ. സഹോദരി: ആനി ജോൺ മെറിക് (എല്ലാവരും യു.എസ്). സംസ്കാരം ശനിയാഴ്ച കങ്കക്കീ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ.
റാന്നി: ഇട്ടിയപ്പാറ തോട്ടുകടവിൽ ഷിബു എബ്രഹാം (56) നിര്യാതനായി. ഭാര്യ: റെയ്മോൾ. മക്കൾ: രേഷ്മ, റീമ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് റാന്നി സെൻറ് പോൾ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
അടൂർ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കാൽനടക്കാരൻ മരിച്ചു. മിത്രപുരം നാൽപതിനായിരം പടി കങ്കോട്ടുകുഴി കോളനിയിൽ പ്രസാദ് ഭവനിൽ പരേതരായ ഗോപിയുടെയും വിജയമ്മയുടെയും മകൻ കുഞ്ഞുമോനാണ് (36) മരിച്ചത്. ജനുവരി 13ന് വൈകീട്ട് നാലിന് മിത്രപുരത്തായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: പ്രസാദ്, മധു, വത്സല, സതി, വാസന്തി.
അടൂർ: പത്രവിതരണത്തിനിടെ കുഴഞ്ഞുവീണ് പത്രം ഏജന്റ് മരിച്ചു. കടമ്പനാട് കോന്നീലഴികത്ത് മോഹനൻ പിള്ളയാണ് (63) മരിച്ചത്. കടമ്പനാട്ട് നിൽക്കുമ്പോഴാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സി.പി.ഐ കടമ്പനാട് ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗവും ഇ.കെ. പിള്ള സ്മാരക ട്രസ്റ്റ് സെക്രട്ടറിയുമാണ്. കടമ്പനാട് എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കടമ്പനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഭാര്യ: ഉമ.
അടൂർ: ഇളമണ്ണൂർ മുല്ലമ്പൂർ സുധീഷ് ഭവനത്തിൽ അന്നമ്മ (90) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച.
തുരുത്തിക്കാട്: ചിറയിൽ പരേതരായ സി.സി. അച്ചൻകുഞ്ഞിന്റെയും മറിയാമ്മ ചെറിയാന്റെയും മകൻ സജി സി. ചെറിയാൻ (56) നിര്യാതനായി. ഭാര്യ: മുരണി തെക്കേടത്ത് പടിയ്ക്കൽ ഷൈജി. മക്കൾ: ഷോൺ, ഷരൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തുരുത്തിക്കാട് മാർത്തോമാ പള്ളി സെമിത്തേരിയിൽ.
റാന്നി: ഗ്രാൻഡ് ബേക്കറി ഉടമ സുരേഷ് ബാബുവിന്റെ മാതാവ് നാണി (88) നിര്യാതയായി. ഭർത്താവ്: തലശ്ശേരി കോടിയേരി പുന്നോലിക്കണ്ടി കോറോത്ത് പരേതനായ അച്യുതൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
കൊടുമൺ: ഇടത്തിട്ട പ്ലാന്തോട്ടത്തിൽ കെ. പ്രഭാകരൻ ഉണ്ണിത്താന്റെ ഭാര്യ അംബികദേവി (77) നിര്യാതയായി. മകൾ: പി.ഹണി. മരുമകൻ: പി.കെ. ജയചന്ദ്രൻ നായർ (ന്യൂസ് എഡിറ്റർ, മാതൃഭൂമി, കോട്ടയം). സഞ്ചയനം 24ന് രാവിലെ ഒമ്പതിന്.
കോന്നി: ഇളകൊള്ളൂര്‍ മണ്ണുംഭാഗം കൃഷ്ണവിലാസം കെ.എന്‍. ഗോപാലകൃഷ്ണന് നായര്‍ (75) നിര്യാതനായി. ഭാര്യ: പി.കെ. രമണിയമ്മ. മക്കൾ: രാജേഷ്.കെ.ജി, രമേഷ്.കെ.ജി, രജനി.കെ.ജി. മരുമക്കള്‍: ഹിമ, ജയറാം, ശ്രീരേഖ.
കോന്നി: എലിമുള്ളുംപ്ലാക്കല്‍ മോട്ടപ്പുറത്ത് വീട്ടില്‍ രത്നമ്മ(76)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വിശ്വനാഥന്. മക്കള്‍: സുലതനാഥ്, സതീഷ് നാഥ്, സനില നാഥ് മരുമക്കള്‍: രാജു,ശ്രീലേഖ,സനല്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.