Obituary
ചേർത്തല: തിരുനല്ലൂർ പുത്തൻതറയിൽ ശശീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: സിധീഷ്, സനീഷ്. മരുമക്കൾ: പ്രീത, ജിതു. സഞ്ചയനം ശനിയാഴ്ച രാവിലെ 9.50ന്.
ഹരിപ്പാട്: ചിങ്ങോലി ആയിക്കാട് ആശാരി കന്നിമേൽ ചെല്ലപ്പെൻറ ഭാര്യ മീനാക്ഷി (68) നിര്യാതയായി. മക്കൾ: ശോഭ, കൃഷ്ണമ്മ, അമ്പിളി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ശിവൻ, പരേതനായ അനിൽകുമാർ.
ചാരുംമൂട്: നൂറനാട് മുതുകാട്ടുകര പുതുപ്പുരക്കൽ ശ്രീധരൻ നായരുടെ ഭാര്യ സരോജിനിയമ്മ (74) നിര്യാതയായി. മക്കൾ: ഗീത, പ്രസാദ്, ഷീജ. മരുമക്കൾ: വിജയൻ പിള്ള, രേഖ, അശോകൻ നായർ.
അമ്പലപ്പുഴ: വണ്ടാനം വൃക്ഷവിലാസം തോപ്പിൽ കമലൻ (70) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഉദയകുമാർ, സുരേഷ്, സുനിൽ, ഷിനി മോൾ, ഷൈനിമോൾ. മരുമക്കൾ: ശ്യാമള, മിനി, സജിനി, ജയകുമാർ, ഓമനക്കുട്ടൻ.
ആറാട്ടുപുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പലചരക്ക് വ്യാപാരി മരിച്ചു. മംഗലത്തെ അരുണിമ സൂപ്പർ മാർക്കറ്റ് ഉടമ ആറാട്ടുപുഴ പുത്തൻപറമ്പിൽ പ്രശാന്തനാണ് (57) മരിച്ചത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന പ്രശാന്തനെ കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഒക്ടോബർ 16നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പത്. ഭാര്യ: പ്രമീള. മക്കൾ: അരുണിമ, ആദിത്യൻ.
അരൂർ: യു.പിയിലെ കാൺപുരിൽ മരിച്ച വ്യോമസേനയിലെ എയർമാൻ എഴുപുന്ന പുത്തൻതറ വിനിലിെൻറ (29) മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് നാട്ടിലെത്തിക്കും. വ്യോമസേന സംഘം മൃതദേഹത്തോടൊപ്പം എത്തുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. എഴുപുന്ന സെൻറ് റാഫേൽസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ചെങ്ങന്നൂർ: കെട്ടിടം പണിക്കിടെ ഏണിയിൽനിന്ന് വീണ് തലക്കു പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. തിരുവല്ല, അയിരൂർ തടിയൂർ പറമ്പിൽ വീട്ടിൽ അനീഷാണ് (38) മരിച്ചത്. 11ന് രാവിലെ മുളക്കുഴയിലായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തുറവൂർ: ദിവസങ്ങളുടെ വ്യത്യാസത്തിൽ ഭർത്താവും ഭാര്യയും മരിച്ചു. ഒമ്പതാം തീയതിയാണ് കുത്തിയതോട് പഞ്ചായത്ത് പൊൻപുറം രണ്ടാംവാർഡിൽ ഒറ്റക്കണ്ടത്തിൽ നികർത്തിൽ എൻ.എസ്. ഹമീദ് (71) മരിച്ചത്. പരിശോധനയിൽ കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച ഭാര്യ മറിയുമ്മയും (70) കോവിഡ് പോസിറ്റിവായി മരിച്ചു. റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ ഹമീദ് പൊൻപുറം മഹല്ല് മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയാണ്. മക്കൾ: നിഷാദ്, നിസ, നിഫ. മരുമക്കൾ: തസ്നി, ഫൈസൽ, സുൽഫി.
ആറാട്ടുപുഴ: കോണിപ്പറമ്പിൽ സലാഹുദ്ദീെൻറ ഭാര്യ നിസ (38) നിര്യാതയായി. മക്കൾ: മുഹ്സിന, അമാന, അമീൻ.
മണ്ണഞ്ചേരി: മൂന്നാംവാർഡ് കാവുങ്കൽ മാടത്തറയിൽ എം.പി. ഉദയകുമാർ (കൊച്ചു ചെറുക്കൻ -56) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: അഭിജിത്ത്, ആതിര.
ചേർത്തല: പുതിയകാവ്-ശാസ്താങ്കൽ പുക്കാട്ടുചിറയിൽ എൻ. ശിവദാസൻ (72) നിര്യാതനായി. ഭാഗ്യക്കുറി ഏജൻറായിരുന്നു. ഭാര്യ: പങ്കജവല്ലി. മക്കൾ: രാജേഷ്, ശ്രീജാമ്മ. മരുമക്കൾ: ഷിബു, ലിനിമോൾ.
ചേര്‍ത്തല: കളവംകോടം നിമിഷയില്‍ (ചക്കാലവെളി) സി.വി. തങ്കപ്പന് (90) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കള്‍: ഉദയപ്പന്‍, മോഹനന്, മഹാളാമണി, കനക. മരുമക്കള്‍: മല്ലിക, രജനി, അംബുജാക്ഷന്, ഗോപാലകൃഷ്ണന്.