തളിക്കുളം: തൃത്തല്ലൂര്‍ കമല നെഹ്റു മെമ്മോറിയല്‍ ഹൈസ്കൂളിലെ റിട്ട. അധ്യാപിക കെ.എം. ജമീല (80) നിര്യാതയായി. പത്താംകല്ല് കിഴക്ക് പുതിയവീട്ടില്‍ പരേതനായ പി.കെ. ഷംസുദ്ദീന്റെ (റിട്ട. ജോയന്റ് രജിസ്ട്രാര്‍, സഹകരണ വകുപ്പ്) ഭാര്യയാണ്. മക്കള്‍: അല്നസീര് (സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി അരിമ്പൂര്‍), പി.എസ്. ഷാഹിന്‍ (ചീഫ് സബ് എഡിറ്റര്‍, മാതൃഭൂമി, കോഴിക്കോട്), ഹാഷിം (ടി.സി.എസ്, സൗദി), അംജദ് ഷറിന് (അസി. മാനേജര്‍, കെ.എസ്.എഫ്.ഇ, തൃപ്രയാര്‍). മരുമക്കള്‍: നിനിത (സെക്രട്ടറി, എറിയാട് ഗ്രാമപഞ്ചായത്ത്), റീന (മാനേജര്‍, കെ.എസ്.എഫ്.ഇ, തൃശൂര്‍), ജെന്നി, ജസീറ (വനിത ശിശു വികസന വകുപ്പ്, മതിലകം).